വസ്തുതാ പരിശോധന: ത്രിപുര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അമിത് ഷായുടെ വാദങ്ങളിലെ തെറ്റും ശരിയും
ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എട്ടു സംസ്ഥാനങ്ങളിലൊന്നാണ് ഇടതുപക്ഷം ഭരിക്കുന്ന ത്രിപുര. മാര്‍ച്ച് മാസത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. ഈ തെരഞ്ഞെടുപ്പുകളെല്ലാം തന്നെ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം 2019-ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലുകളാണ്.
ബിജെപി അവരുടെ ആശയവൈരികളായി കാണുന്ന സിപിഐഎം ഭരിക്കുന്ന ത്രിപുരയെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായിട്ടാണ് കാണുന്നതും. അതിനാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യേക ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നല്‍കുന്നുണ്ട്. ഏറെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തി.
പതിവുപോലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ ഷാ അനവധി വാദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആ വാദങ്ങളിലെ തെറ്റും ശരിയും നോക്കിയാല്‍ തെറ്റുകളാണ് കൂടുതല്‍ ഉണ്ടാകുക.
ഒരു വാദം നോക്കാം. മോദി സര്‍ക്കാര്‍ ത്രിപുരയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ നികുതി വിഹിതം 14-ാം ധനകാര്യ കമ്മീഷനില്‍ 7,283 കോടി രൂപയില്‍ നിന്നും 25,000 കോടി രൂപയായി വര്‍ദ്ധിപ്പിച്ചുവെന്നാണ്. ഈ വര്‍ദ്ധനവിന് മോദി സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. 14-ാം ധനകാര്യ കമ്മീഷനെ നിയോഗിക്കുന്നത് 2013-ല്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് 2015-ലും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് 2014-ലിലുമാണ്. ഈ കമ്മീഷന് എല്ലാ സംസ്ഥാനങ്ങള്‍ക്കും 32 ശതമാനം മുതല്‍ 42 ശതമാനം വരെ നികുതി വിഹിതം വര്‍ദ്ധിപ്പിച്ചു നല്കി.
ദിവസക്കൂലിക്കാരുടെ ഏറ്റവും കുറഞ്ഞ കൂലി ദിവസവും 340 രൂപയായി മോദി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുവെന്നും ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ദിവസവും 170 രൂപ മാത്രമേ നല്‍കുന്നുള്ളൂവെന്നും അമിത് ഷാ പറയുന്നു. എന്നാല്‍ സത്യം മറ്റൊന്നാണ്.
2017 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം ജീവനക്കാര്‍ക്കുള്ള കുറഞ്ഞ കൂലിയാണ് നിശ്ചയിച്ചത്. അത് വന്‍നഗരങ്ങളില്‍ 333 രൂപയും നഗരങ്ങളില്‍ 303 രൂപയും മറ്റിടങ്ങളില്‍ 300 രൂപയുമാണ്. ഈ കൂലിക്ക് മറ്റു തൊഴിലാളികള്‍ക്കോ ദിവസക്കൂലിക്കാര്ക്കോ ബാധകമല്ല. യഥാര്‍ത്ഥത്തില്‍ ദേശീയ തലത്തില്‍ ഏറ്റവും കുറഞ്ഞ കൂലിയായി 176 രൂപ പ്രഖ്യാപിച്ചത് കേന്ദ്ര മന്ത്രിയായ ബന്ദാരു ദത്താത്രേയയാണ്.
പ്രതിമാസം ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയാക്കണമെന്ന് ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുകയും മൂന്നു വര്‍ഷങ്ങളിലായി സമരപാതയിലുമാണ്. പക്ഷേ, ഈ ആവശ്യത്തോട് മോദി സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്ക്ലിക്ക്.ഇന്‍
Comments are closed.