യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരായ 22,000 കേസുകള്‍ പിന്‍വലിച്ചു
യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരായ 22,000 കേസുകള്‍ പിന്‍വലിച്ചു. കേസുകള്‍ പിന്‍വലിക്കുന്നതിന് ആദിത്യനാഥ് കൊണ്ടുവന്ന നിയമത്തിന് ഗവര്‍ണര്‍ റാം നായിക് അംഗീകാരം നല്‍കി. ഇതോടെ ആദിത്യനാഥ് അടക്കമുള്ള അനവധി ബിജെപി, ആര്‍ എസ് എസ് നേതാക്കള്‍ക്ക് എതിരായ കേസുകളാണ് പിന്‍വലിക്കപ്പെടുന്നത്.
ഇപ്പോള്‍ കേന്ദ്ര ധനകാര്യ സഹമന്ത്രിയായിരിക്കുന്ന ശിവ പ്രതാപ് ശുക്ല, സഹജന്‍വയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശീതള്‍ പാണ്ഡ്യേ എന്നിവരും കേസിന്റെ കുരുക്കില്‍ നിന്ന് രക്ഷപ്പെടും.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിലോജിക്കല്‍ഇന്ത്യന്‍.കോം
Comments are closed.