News in its shortest

പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ നേതാവ് അറസ്റ്റില്‍. അനവധി പ്രവര്‍ത്തകര്‍ പൊലീസ് നിരീക്ഷണത്തില്‍.

കര്‍ണാടകയിലെ ചിക്മംഗളുരു ജില്ലയിലെ മുഡിഗരെയിലാണ് സംഭവം. മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പെണ്‍കുട്ടി ഒരു വാട്‌സ്അപ്പ് ഗ്രൂപ്പില്‍ പറഞ്ഞതിനെ തുടര്‍ന്ന് യുവമോര്‍ച്ച, ബജ്‌റംഗദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ കൂട്ടത്തോടെ പെണ്‍കുട്ടിയെ വേട്ടയാടുകയായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി ജനുവരി ആറിന് ആത്മഹത്യ ചെയ്തു. ബികോം വിദ്യാര്‍ത്ഥിയായ ധന്യശ്രീയാണ് ആത്മഹത്യ ചെയ്തത്.

ജനുവരി നാലിനാണ് വേട്ടയാടല്‍ ആരംഭിച്ചത്. ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തലോടെയാണ് ആരംഭം. പെണ്‍കുട്ടി തലയില്‍ ഷാള്‍ ഇട്ടിരിക്കുന്ന ഫോട്ടോ വരെ ചൂണ്ടികാണിച്ച് അക്രമം തുടര്‍ന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.