സ്വവര്‍ഗാനുരാഗം: സുപ്രീംകോടതി വിധി പുനപരിശോധിക്കും
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. പ്രകൃതി വിരുദ്ധ ലൈംഗികതയെന്ന് പറഞ്ഞ് വദന, ഗുദ സുരതത്തെ കുറ്റകരമാക്കുന്നതാണ് ഭരണഘടനയുടെ 377-ാം വകുപ്പ്. പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ ഇവയില്‍ ഏര്‍പ്പെടുന്നത് പ്രകൃതിവിരുദ്ധമാണെന്ന് വകുപ്പ് പറയുന്നു. ജീവപര്യന്തം ശിക്ഷയാണ് ഇവയ്ക്ക് വിധിക്കുന്നത്.
ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍പ്പെട്ട അഞ്ചുപേര്‍ നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് മൂന്നംഗ ബെഞ്ച് കൂടുതല്‍ പേരടുന്ന ബഞ്ചിലേക്ക് കേസ് മാറ്റിയത്. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞിട്ടുണ്ട്. തങ്ങളുടെ ലൈംഗിക താല്പര്യം കാരണം പൊലീസ് എപ്പോള്‍ വേണമെങ്കിലും കേസെടുക്കാമെന്ന ഭീതിയിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.
2009-ല്‍ ദല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലാതാക്കിയിരുന്നു. എന്നാല്‍ 2013-ല്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് ഈ വിധിയെ റദ്ദാക്കി.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.