ഓടകള്‍ വൃത്തിയാക്കാന്‍ റോബോട്ടുമായി മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍, മാന്‍ഹോള്‍ ദുരന്തങ്ങള്‍ക്ക് അന്ത്യമാകും
മാന്‍ഹോളുകള്‍ ഓരോ വര്‍ഷവും രാജ്യത്തെമ്പാടുമായി അനവധിപ്പേരുടെ ജീവന് കവര്‍ന്നെടുക്കാറുണ്ട്. യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ ഓടകള്‍ വൃത്തിയാക്കുന്നതിനായി ഇറങ്ങുന്ന തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു പോകാറുണ്ട്. കേരളത്തിലെ ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ്. സ്വീവേജ് വൃത്തിയാക്കുന്നതിന് ഒരു റോബോര്‍ട്ട്. പേര് ബന്‍ഡികൂട്ട്.
കേരള ജല അതോറിറ്റി 50 റോബോട്ടുകള്‍ക്ക് ഓര്‍ഡര്‍ നല്കി കഴിഞ്ഞു. ജെന്റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ട്അപ്പാണ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്. 150 രാജ്യങ്ങളില്‍ ബാധകമായ ലോക പേറ്റന്റിനായി കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്.
സ്വീവേജ് വൃത്തിയാക്കല്‍ പിന്നോക്ക ജാതിക്കാരുടെ ജോലിയായിട്ടാണ് ഇന്ത്യയില്‍ കരുതപ്പെടുന്നതും ചെയ്തു വരുന്നതും. നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ടെങ്കിലും അനവധിപ്പേര്‍ രാജ്യത്ത് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ട്. 2014-നും 2016-നും ഇടയില്‍ 1200 പേരാണ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കവേ മരിച്ചിട്ടുള്ളത്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം
Comments are closed.