വിലയിടിവ്: ഉരുളക്കിഴങ്ങുകള്‍ ആദിത്യ നാഥിന്റെ വീടിന് മുന്നില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് കര്‍ഷകര്‍
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യ നാഥിനെ ഞെട്ടിച്ച് കര്‍ഷക പ്രതിഷേധം. ഉരുളക്കിഴങ്ങിന് ന്യായമായ വില ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ലോറി കണക്കിന് കിഴങ്ങുകള്‍ മുഖ്യമന്ത്രിയുടെ വീടിനും നിയമസഭയ്ക്കും മുന്നില്‍ തള്ളി. സംസ്ഥാനത്തെ ഏറ്റവും സുരക്ഷയേറിയ സ്ഥലത്താണ് പൊലീസിനെ മറികടന്ന് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്.
തങ്ങളുടെ ഉല്പന്നങ്ങള്ക്ക് വില കിട്ടുന്നില്ലെന്നും വിലയിടിവ് തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഈ പ്രതിഷേധം സൂചനാത്മകമാണെന്ന മുന്നറിയിപ്പും അവര്‍ നല്കുന്നു. ഒരു ക്വിന്റല്‍ ഉരുളക്കിഴങ്ങിന് മൂന്ന് നാല് രൂപ മാത്രമാണ് ലഭിക്കുന്നത്. ക്വിന്റലിന് പത്ത് രൂപ ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. തങ്ങളുടെ ന്യായമായ ആവശ്യം ബധിര കര്‍ണങ്ങളില്‍ പതിച്ചതിനെ തുടര്‍ന്നാണ് ഈ പ്രതിഷേധം നടത്തേണ്ടി വന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തെ ബിജെപി സര്‍ക്കാരിന് എതിരായ ഗുഢാലോചനയാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹി.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.