News in its shortest

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച താഴോട്ട്, ഒടുവില്‍ കേന്ദ്രവും സമ്മതിക്കുന്നു

ഒടുവില്‍ കേന്ദ്ര സര്‍ക്കാരും സമ്മതിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുന്നു. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി 6.5 ശതമാനമേ വളരുകയുള്ളൂ. ഇത് കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ വര്‍ഷം 7.1 ശതമാനം ജിഡിപി വളര്‍ച്ചയുണ്ടായിരുന്ന ഇടത്താണ് വന്‍തകര്‍ച്ച നേരിട്ടിക്കുന്നത്.

കാര്‍ഷിക, മാനുഫാക്ചറിങ് രംഗത്തെ തളര്‍ച്ചയാണ് ഇന്ത്യയുടെ വളര്‍ച്ചയെ പിന്നാക്കം തള്ളിയത്. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിച്ച നോട്ടു നിരോധനവും കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടപ്പിലാക്കിയ ചരക്ക്, സേവന നികുതിയുടേയും അന്തരഫലമായിട്ടാണ് വളര്‍ച്ച കുറയുന്നത്.

കേന്ദ്ര സ്റ്റാസ്റ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകളാണിത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.