സൂക്ഷ്മ-ചെറുകിട വ്യവസായ മേഖലയില്‍ പെന്ഷന് പദ്ധതി നടപ്പാക്കും: മന്ത്രി ഏ സി മൊയ്തീന്
സൂക്ഷ്മ-ചെറുകിട വ്യവസായ മേഖലയില്‍ പെന്ഷന് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിക്കഴിഞ്ഞെന്ന് വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പു മന്ത്രി ഏ സി മൊയ്തീന് പറഞ്ഞു. സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭകര്‍ക്കാവശ്യമായ വായ്പ ലഭ്യമാക്കാന്‍ പ്രാദേശികമായി ശേഷിയുളള സഹകരണ ബാങ്കുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
തൃശൂര്‍ ജില്ല വ്യവസായ കേന്ദ്രം സംഘടിപ്പിച്ച ജില്ലാതല നിക്ഷേപസംഗമം പൂരം റസിഡന്‍സി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ചെറുകിട വ്യവസായ സംരഭകരോടുളള ദേശസാല്‍കൃത ബാങ്കളുടെ സമീപനം ആശാവഹമല്ല. ഇത് മാറേണ്ടതുണ്ട്. സേവന സന്നദ്ധമായ വകുപ്പായി വ്യവസായ വകുപ്പിനെ മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ജീവനക്കാരുടെ മനോഭാവം മാറേണ്ടതുണ്ട്. അപേക്ഷ നല്കി 30 ദിവസത്തിനകം വ്യവസായം തുടങ്ങാനുളള ലൈസന്‍സ് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നിക്ഷേപകര്‍ക്ക് നിയമപരമായ പരിരക്ഷ കൂടി ലഭിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്പാദന മേഖലയെ ശക്തിപ്പെടുത്താനുളള ഉത്തരവാദിത്വം കൃഷി വകുപ്പിനൊപ്പം വ്യവസായ വകുപ്പിനുമുണ്ട്. കൃഷി വകുപ്പിനൊപ്പം ഈ ബാധ്യത വ്യവസായ വകുപ്പും ഏറ്റെടുക്കും. കാര്‍ഷിക വിള മൂല്യവര്‍ദ്ധന മേഖലയിലെ നിക്ഷേപകരെയും സംരംഭകരെയും സഹായിക്കാന്‍ വ്യവസായ വകുപ്പ് ശ്രദ്ധ ചെലത്തും. ഇന്ത്യയിലെങ്ങും വ്യവസായം തുടങ്ങാന്‍ ഒരേ നികുതി എന്ന അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താന്‍ നാം തയ്യാറാകണം. വ്യവസായ സംരംഭങ്ങളുടെ പരിസരം ശുചിയായി സൂക്ഷിക്കാനും സംരംഭകര്‍ ശ്രദ്ധിക്കണം. പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയു ഇച്ഛാശക്തിയുളളവരായി മാറാന്‍ നവസംരംഭകര്‍ക്ക് കഴിയേണ്ടതുണ്ട്. മന്ത്രി ഏ സി മൊയ്തീന് പറഞ്ഞു.
കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന് മുഖ്യാതിഥിയായി. നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ദീപ എസ് പിളള, കെ. എസ് എസ് ഐ. എ. ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് എ മുളയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ. എസ് കൃപകുമാര്‍ സ്വാഗതവും മാനേജര്‍ എസ് .സജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി. എസ്
ചന്ദ്രന്, അസിസ്റ്റന്റ് ഡയറക്ടര്‍ ആര്. സ്മിത, ലീഡ് ബാങ്ക് മാനേജര്‍ ആര്. ആര്. കനകാംബരന്, എം. എസ് എം. ഇ. സി. ഐ. അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സി. ജോസ കെ. എഫ് സി മാനേജര്‍ വി പ്രസാദ് എന്നിവര്‍ ക്ലാസ്സെടുത്തു.
Comments are closed.