മിനിമം ബാലന്‍സ്: അക്കൗണ്ട് ഉടമകളെ കൊള്ളയടിച്ച് എസ് ബി ഐ, എട്ടു മാസം കൊണ്ട് പിരിച്ചത് 1771 കോടി
ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉടമകളെ കൊള്ളയടിച്ച് എസ് ബി ഐ. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ മുതല്‍ വരെയുള്ള എട്ടുമാസത്തിനിടെ അക്കൗണ്ടുകളില്‍ നിന്നും എസ് ബി ഐ പിഴയായി ഈടാക്കിയത് 1771 കോടി രൂപ.
ഈ തുക ബാങ്കിന്റെ ജൂലൈ-സെപ്തംബര്‍ ത്രൈമാസ ലാഭത്തേക്കാള്‍ അധികമാണ്. ഏപ്രില്‍-സെപ്തംബര്‍ മാസത്തെ ലാഭത്തിന്റെ പകുതി വരും. 3586 കോടി രൂപയാണ് ഈ എട്ടു മാസ കാലയളവിലെ ബാങ്കിന്റെ ലാഭം.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ എസ് ബി ഐ ഇത്തരം പിഴ ഈടാക്കിയിരുന്നില്ല. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2017-18-ല്‍ വീണ്ടും നടപ്പിലാക്കുകയായിരുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്സ്പ്രസ്.കോം
Comments are closed.