News in its shortest

ഹജ്ജിന് സ്ത്രീകള്‍ ഒറ്റയ്ക്ക്: തീരുമാനം സൗദിയുടേത്, എട്ടുകാലി മമ്മൂഞ്ഞായി മോദി

പുരുഷന്റെ കൂടെയല്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിന് സ്ത്രീകളെ അനുവദിക്കാനുള്ള തീരുമാനം സൗദി അറേബ്യയുടേത്. ഈ തീരുമാനത്തിന് അനുസരിച്ചുള്ള നടപടികള്‍ ഇന്ത്യയും സ്വീകരിച്ചു തുടങ്ങി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം പൊളിഞ്ഞു.

ഒറ്റയ്ക്ക് സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാനുള്ള സൗകര്യമൊരുക്കിയതിലൂടെ വര്‍ഷങ്ങളായുള്ള അനീതി താന്‍ നീക്കിയെന്നായിരുന്നു മോദിയുടെ അവകാശവാദം. ഇത് എന്തിന്റേയും ഉത്തരവാദിത്വം ഏല്‍ക്കുന്ന ബഷീറിയന്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മ്മിപ്പിക്കുന്നു.

നാലു സ്ത്രീകള്‍ അടങ്ങുന്ന സംഘമായിട്ടാകും ഇനി സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ സാധിക്കുക. ഇങ്ങനെ കേരളത്തില്‍ നിന്ന് 1124 സ്ത്രീകള്‍ ഹജ്ജിന് പോകും.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.