നിതിന്‍ പട്ടേലിന്റെ വിജയം ഊര്‍ജ്ജം നല്‍കുന്നത് ബിജെപിയിലെ മോദി-ഷാ വിരുദ്ധര്‍ക്ക്
താഴെത്തട്ടില്‍ എന്താണ് നടക്കുന്നതെന്ന് കേള്‍ക്കുന്നത് നേതൃത്വം അവസാനിപ്പിക്കുന്ന ദിവസം അവര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നു കൊണ്ടിരിക്കും. ബിജെപിക്ക് ഇത് ആദ്യമായി സംഭവിക്കുന്നത് 2014-ലാണ്. പുറമേയ്ക്ക് എല്ലാം തിളങ്ങിയപ്പോള്‍ അടിയൊഴുക്ക് എന്താണെന്ന് അവര്‍ അറിഞ്ഞില്ല. മോദി-ഷാ കാലഘട്ടത്തില്‍ കഥ മാറിയെന്ന് ഏവരും കരുതിയെങ്കിലും തെറ്റി.
സമാനമായ സംഗതി ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. അതും ഗുജറാത്തില്‍.
ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചപ്പോള്‍ സ്വാഭാവികമായും മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് നിതിന്‍ പട്ടേല്‍. എന്നാല്‍ കറുത്ത കുതിരയായി വിജയ് രൂപാനിയെത്തി. രൂപാനി മുഖ്യമന്ത്രിയായതിന്റെ രഹസ്യം വളരെ കുറിച്ചു പേര്‍ക്കെ അറിയത്തുള്ളൂ.
എങ്കിലും നിതിന്‍ പട്ടേല്‍ നേതൃത്വത്തെ അംഗീകരിച്ച് വിനീത വിധേയനായി ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചു.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍ രൂപാനി പട്ടേലിനെ ഒതുക്കി. ഉപമുഖ്യമന്ത്രിയാക്കിയെങ്കിലും കനപ്പെട്ട വകുപ്പുകള്‍ നല്‍കിയില്ല. പട്ടേല്‍ പ്രതിഷേധിച്ചു. പ്രതിഷേധം ഫലം കണ്ടു. ഷാ ഇടപെട്ടു. പട്ടേലിന് ധനം കിട്ടി. രൂപാനി മൂകസാക്ഷിയായി നിന്നു.
സമാനമായ സംഭവം ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും സംഭവിച്ചു. പട്ടേല്‍ സംവരണ പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്ന കാലം. ഷാ പറന്നെത്തുന്നു. പത്ത് ശതമാനം സംവരണം പ്രഖ്യാപിക്കുന്നു. ആനന്ദിബെന്‍ വിവരം അറിയുന്നത് ടിവി ന്യൂസ് ഫ്‌ളാഷിലൂടെ.
ഈ രണ്ടു സംഭവങ്ങളിലൂടെയും വ്യക്തമാകുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് വലിയ വിലയും റോളുമൊന്നുമില്ലെന്നാണ്. എല്ലാം മോദിയും ഷായും തീരുമാനിക്കും. എന്നാല്‍ ആദ്യമായിട്ടാണ് മോദി-ഷാ കാലഘട്ടത്തില്‍ ബിജെപിയില്‍ ഒരു നേതാവ് പ്രതിഷേധം ഉയര്‍ത്തി വേണ്ട സ്ഥാനമാനങ്ങള്‍ പിടിച്ചു വാങ്ങുന്നത്.
നിതിന്‍ പട്ടേലിന്റെ ഈ വിജയം മോദി-ഷാ അപ്രമാദിത്വത്തെ ഭയന്ന് ഒളിച്ചിരിക്കുന്ന വിമതശബ്ദങ്ങള്‍ക്ക് ശക്തി പകരും.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.