പാകിസ്താന് അമേരിക്കയുടെ തിരിച്ചടി, ധനസഹായം നിര്‍ത്തലാക്കും
അമേരിക്കയുടെ ധനസഹായം വാങ്ങിയശേഷം ഭീകരരെ സഹായിക്കുന്ന നിലപാട് തുടരുന്ന പാകിസ്താന് തിരിച്ചടി. ഇനിയില്ല, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളിലായി 33 ബില്ല്യണ്‍ ഡോളര്‍ ഇസ്ലാമാബാദിന് അമേരിക്ക ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക തിരയുന്ന ഭീകരര്‍ക്ക് പാകിസ്താന് സുരക്ഷിതഭവനം ഒരുക്കിയിരിക്കുന്നുവെന്ന് ട്രംപ് തുറന്നടിച്ചു.
ഭീകരരെ പാകിസ്താന് സഹായിക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ട്രംപിന്റെ നിലപാട്.
കഴിഞ്ഞ മാസം ദേശീയ സുരക്ഷ തന്ത്രം പ്രഖ്യാപിക്കവേ പാകിസ്താനെ അമേരിക്ക ഒറ്റപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ശക്തമായ ഭാഷയില്‍ പാകിസ്താനെ വിമര്‍ശിച്ചു കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.