ദല്‍ഹി മലിനീകരിക്കപ്പെട്ടു; പാര്‍ലമെന്റ് സമ്മേളനം തെക്കേയിന്ത്യയില്‍ നടത്തണം: എഐഎഡിഎംകെ എംപി
ദല്‍ഹിയില്‍ കുതിച്ചുയരുന്ന മലിനീകരണത്തോത് രാഷ്ട്രീയക്കാരേയും ശ്വാസം മുട്ടിച്ചു തുടങ്ങിയെന്ന് തോന്നുന്നു. നഗരം മനുഷ്യവാസ യോഗ്യമല്ലാതെയായതിനാല് പാര്‍ലമെന്റ് സമ്മേളനം തെക്കേയിന്ത്യയിലേക്ക് മാറ്റണമെന്ന് എഐഎഡിഎംകെയുടെ രാജ്യസഭ എംപി നവനീത് കൃഷ്ണന് ആവശ്യപ്പെട്ടു.
ദല്ഹിയൊരു ഗ്യാസ് ചേമ്പറായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഭീതിയിലാണ് കഴിയുന്നത്. നഗരം മനുഷ്യവാസയോഗ്യമല്ലാതെയായി. അദ്ദേഹം തുടര്‍ന്നു.
ഭരണഘടനപ്രകാരം രാജ്യം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും മെച്ചപ്പെടുത്തേണ്ടതുമാണ്. അതിനാല്‍ മലിനീകരണമില്ലാതെ ജീവിക്കേണ്ടത് ഭരണഘടന ഉറപ്പ് നല്കുന്ന അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിന്യൂസ്മിനിട്ട്.കോം
Comments are closed.