News in its shortest

ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം: മന്ത്രി കടകംപള്ളി

ക്ഷേത്രങ്ങളുടെ വരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെ് സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. അമ്പലങ്ങളിലെ പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നതായി നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശത്തോടെയുള്ളതും അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

കാട്ടൂര്‍ പൊഞ്ഞനം ഭഗവതിക്ഷേത്ര ശ്രീകോവില്‍ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നിലനിന്നിരുന്ന സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞുള്ള നിരന്തര പ്രവര്‍ത്തനമാണ് കേരളത്തെ സാമൂഹ്യരംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. അതിന് നാടകങ്ങളിലൂടെയും സംവാദ കൂട്ടായ്മകളിലൂടെയും വഴിയൊരുക്കിയ ഇടങ്ങളാണ് അമ്പലപറമ്പുകളും ആരാധനാലയങ്ങളും. ആരാധനാലയങ്ങളിലും അമ്പലപ്പറമ്പുകളിലും അരങ്ങേറിയിരുന്ന നാടകങ്ങളിലൂടെയും ഇതര കലാപരിപാടികളിലൂടെയും സംസ്ഥാനത്ത് പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കാനും സമൂഹത്തെ സ്വാധീനിക്കാനും കഴിഞ്ഞതായും മന്ത്രി അനുസ്മരിച്ചു.

ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ കഴിഞ്ഞവര്‍ഷം ലഭിച്ചതിനേക്കാള്‍ 19 കോടി രൂപ കൂടുതല്‍ നടവരവ് ലഭിച്ചു. ശബരിമലയുടെ വികസനത്തിന് 300കോടി രൂപയും 37 ഇടത്താവള ക്ഷേത്രങ്ങളുടെ വികസനത്തിന് 450 കോടി രൂപയും ചെലവഴിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. തരിശായി കിടക്കു ദേവസ്വം ഭൂമിയില്‍ ഹരിത ക്ഷേത്രം പദ്ധതിയിലൂടെ കൃഷി ഇറക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. അദ്ധ്യക്ഷത വഹിച്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ. എം.കെ. സുദര്‍ശന് താക്കോല്‍ കൈമാറി മന്ത്രി ശ്രീകോവില്‍ സമര്‍പ്പണം നിര്‍വഹിച്ചു.

ക്ഷേത്രം രണ്ടാംഘട്ട വികസനത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുന്‍ പ്രസിഡണ്ട് എം.സി.എസ് മേനോന്‍, സ്‌പെഷല്‍ ദേവസ്വം കമ്മീഷണര്‍ ആര്‍.ഹരി, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് വലിയപറമ്പില്‍, തന്ത്രി മണക്കാട്ട് പരമേശ്വരന്‍ നമ്പൂതിരി, ദേവസ്വം സെക്രട്ടറി വി.എ.ഷീജ, എഞ്ചിനീയര്‍ കെ.കെ. മനോജ്, ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് ജെ.ബി.ശശിധര മേനോന്‍, സെക്രട്ടറി വിജയന്‍ പിഷാരത്ത്, ട്രഷറര്‍ രാമകൃഷ്ണന്‍ ഏറാട്ട്്, ദേവസ്വം ഓഫീസര്‍ കെ.വി വിനീത തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments are closed.