ബിജെപിയുമായുള്ള സഖ്യം എഐഡിഎംകെ പുനപരിശോധിക്കും
ബിജെപിയുടെ ബി ടീമെന്ന് വിളിപ്പേരുള്ള എഐഎഡിഎംകെ പേര് ദോഷം മാറ്റിയെടുക്കാന്‍ ഒരുങ്ങുന്നു. ബിജെപിയില്‍ നിന്നും അകലം പാലിക്കാനാണ് നീക്കം. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയെ തുടര്‍ന്നാണ് തീരുമാനം.
വര്‍ഗീയ പാര്‍ട്ടികളുമായി സഖ്യം വേണ്ടെന്ന വ്യക്തമായ തീരുമാനമായിരുന്നു ജയലളിതയ്ക്ക് ഉണ്ടായിരുന്നതെന്ന് മന്ത്രി സെല്ലൂര്‍ കെ രാജ പറയുന്നു. 1998-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്ന് മത്സരിക്കുകയും തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും ബിജെപിയുമായി സഖ്യം വേണ്ടെന്ന നിലപാടില്‍ ജയ എത്തിയത്.
നോട്ടുനിരോധനത്തേയും ജി എസ് ടിയേയും തുടര്‍ന്ന് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന രോഷം തങ്ങള്‍ക്ക് നേരെ തിരിഞ്ഞുവെന്ന് രാജ പറഞ്ഞു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം
Comments are closed.