അജ്ഞത അലങ്കാരമാക്കരുത്, വിടി ബലറാമിന് മാധ്യമപ്രവര്‍ത്തകന്റെ ഉപദേശം
ഇഎംഎസിനേയും സവര്‍ക്കറേയും കുറിച്ച് തൃത്താല എംഎല്‍എ വിടി ബലറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയായി മാധ്യമപ്രവര്ത്തകന് അഭിജിത്ത് പിജെ എഴുതിയ കുറിപ്പ് വൈറലാകുന്നു.
എംഎല്‍എയാകാന്‍ ചരിത്രമറിയണമെന്ന് നിര്‍ബന്ധമില്ലെന്നും പക്ഷേ ചരിത്രത്തെ നിഷേധിക്കാനും അസത്യം പ്രചരിപ്പിക്കാനും ഈ അജ്ഞത അലങ്കാരമാക്കണോ എന്ന് കേരളനിയമസഭയില്‍ തൃത്താലയെ പ്രതിനിധീകരിക്കുന്ന വിടി ബല്രാം ഒന്ന് ചിന്തിക്കണമെന്ന് തോന്നുന്നുവെന്നും അഭിജിത്ത് പറയുന്നു.
“വാക്കിനും അക്ഷരങ്ങൾക്കും പോലും അക്കൗണ്ടബിലിറ്റിയുള്ള ഒരു രാഷ്ട്രീയനേതാവാണ്. ക്ഷേത്രത്തിൽ കയറിയിറങ്ങി ഹിന്ദുവാണെന്ന് തെളിയിക്കാൻ നേതാക്കൾ മത്സരിക്കുന്ന ഈ കാലത്തിരുന്നാണ് താങ്കൾ, പൂണൂല് കത്തിച്ച് സവർണതയെ വെല്ലുവിളിച്ചയാളെ ആക്ഷേപിക്കുന്നത്. ഫെയ്സ്ബുക്കിലെ ആരാധകവൃന്ദത്തിന് പുറത്തൊരു വിശാലലോകമുണ്ട്, അവിടെയുള്ളവരുടെ മനസിലുണ്ട് ഇഎംഎസ്. ഇഎം എസിന്റെയും എകെജിയുടെയും ചിത്രം പൂജാമുറിയിൽ വെച്ച് സ്നേഹിക്കുന്ന ഒരു തലമുറ ഇന്നും നമ്മുടെ നാട്ടിലുണ്ടെന്ന് താങ്കൾ മറന്നുപോകരുത്. കേരളം പ്രതീക്ഷയോടെ കാണുന്ന ഒരു യുവജനപ്രതിനിധിയാണ് നിങ്ങൾ. കുറച്ചുകൂടി നിലവാരം താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു, ഞങ്ങളെ ഇനിയും നിരാശരാക്കരുത്”.
ഇഎംഎസിനെക്കുറിച്ചുള്ള എംഎല്‍എയുടെ അജ്ഞത നീക്കാന്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികള്‍ വായിക്കാന്‍ ഉപദേശിക്കുന്നുമുണ്ട് അഭിജിത്ത്. 100 വോള്യമാണ്, ഓരോ വോള്യത്തിനും 300രൂപയാണ് വില. എംഎല്‍എയ്ക്ക് ലഭിക്കുന്ന പുസ്തകം വാങ്ങാനുള്ള ഫണ്ടുകൊണ്ട് താങ്കള്‍ അത് വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം എഴുതുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഫേസ്ബുക്ക്.കോം
Comments are closed.