News in its shortest

ഞങ്ങള്‍ ഭരണഘടനയെ മാറ്റിയെഴുതും: കേന്ദ്ര മന്ത്രി

ഒടുവില്‍ പുറത്തുവന്നു. എന്താണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അവരുടെ ഒരു കേന്ദ്ര മന്ത്രി തുറന്നു പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനേയും അംബേദ്കറേയും പോലുള്ള പ്രഗത്ഭമതികള്‍ എഴുതിയ ഇന്ത്യയുടെ ഭരണഘടന ബിജെപി മാറ്റിയെഴുതും.

തൊഴില്‍, നൈപുണ്യ വികസന മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയാണ് മനസ്സിലിരുപ്പ് തുറന്നു പറഞ്ഞത്. മതേതരരായവര്‍ക്ക് അവരുടെ പിതാക്കന്‍മാരുടെ രക്തത്തിന്റെ വ്യക്തിത്വമില്ലെന്ന് ഹെഗ്‌ഡെ പറഞ്ഞു. അതിനാല്‍ ഭരണഘടന മാറ്റിയെഴുതേണ്ടതുണ്ട്.

മതേതരരെന്നും പുരോഗമനാശയക്കാര്‍ എന്നും അവകാശപ്പെടുന്നവര്‍ക്ക് അവരുടെ പിതാക്കന്മാരുടെയോ അവരുടെ രക്തത്തിന്റെയോ വ്യക്തിത്വമില്ലെന്ന് ഹെഗ്‌ഡെ പറയുന്നു.

ഒരാള്‍ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ബ്രാഹ്മണന്നെനോ ലിങ്കായത്ത് എന്നോ സ്വയം പറയുന്നതാണ് എന്നെ സന്തോഷവാനാക്കുന്നത്. പക്ഷേ, അവര്‍ മതേതരനെന്ന് പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഉയരുമെന്ന് ഹെഗ്‌ഡെ പറയുന്നു.

ഞങ്ങള്‍ ഇവിടയുള്ളത് ഭരണഘടനയെ മാറ്റാനാണ് അദ്ദേഹം തുടര്‍ന്നു. കാലത്തിന് അനുസരിച്ച് ഭരണഘടന പലതവണ മാറി. അത് ഭാവിയിലും മാറ്റിയെഴുതും. അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.