News in its shortest

പശുവിനെ തൊട്ടാല്‍ കൊല്ലും, മുന്നറിയിപ്പുമായി ബിജെപി എംഎല്‍എ

പശുവിനെ കടത്തുന്നവരേയും കശാപ്പ് ചെയ്യുന്നവരേയും കൊല്ലുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. കഴിഞ്ഞവര്‍ഷം ജെഎന്‍യുവില്‍ നിന്ന് ദിവസവും 300 കോണ്ടവും 200 മദ്യകുപ്പികളും കണ്ടെത്തുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയ എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയാണ് ഇപ്പോള്‍ കൊലവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ശനിയാഴ്ച ജനക്കൂട്ടം പശുവിനെ കടത്തിയെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചിരുന്നു. മര്‍ദ്ദനമേറ്റ സക്കീര്‍ ഖാനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജനം സക്കീര്‍ ഖാന്റെ വാഹനത്തെ പിന്തുടര്‍ന്നപ്പോള്‍ വാഹനം മറിഞ്ഞാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നാണ് അഹൂജയുടെ കണ്ടെത്തല്‍.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.