ജിഡിപി കണക്കുകളെ വിശ്വസിക്കരുത്, കേന്ദ്രം തെറ്റായ കണക്ക് പുറത്തുവിടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു, വെളിപ്പെടുത്തലുമായി ബിജെപി എംപി
സമ്പദ് വ്യവസ്ഥയിലും ജിഡിപി കണക്കുകളിലും നോട്ടു നിരോധനം പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനുമേല്‍ (സി എസ് ഒ) സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തി.
അഹമ്മദാബാദില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സമ്മളേനത്തില്‍ പ്രസംഗിക്കവേയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ത്രൈമാസ ജിഡിപി കണക്കുകളെ ആരും വിശ്വസിക്കരുതെന്നും എല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി സദാനന്ദഗൗഡയാണ് ഉദ്യോസ്ഥരോട് നേരിട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നും സ്വാമി വെളിപ്പെടുത്തി. അതിനാല്‍ നോട്ടുനിരോധനം യാതൊരു പ്രതിഫലനവും ഉണ്ടായില്ലെന്ന ജിഡിപി കണക്കുകളാകും ഓര്ഗനൈസേഷന് പുറത്തു വിടുകയെന്ന് സ്വാമി പറഞ്ഞു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്സ്പ്രസ്.കോം
Comments are closed.