അനില്‍ അംബാനി 1452 കോടി രൂപ നികുതി വെട്ടിപ്പ് നടത്തി, കമ്പനിയെ അദാനിക്ക് വിറ്റൊഴിഞ്ഞു
കടബാധ്യതയുള്ള റിലയന്‍സ് എനര്‍ജിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. പക്ഷേ, റിലയന്‍സ് അടയ്‌ക്കേണ്ട 1451.69 കോടി രൂപ ആര് നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് മൂലം മഹാരാഷ്ട്ര സര്‍ക്കാരിന് ഇത്രയും തുക നഷ്ടമാകുമെന്ന് വ്യക്തമായി.
വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലിയാണ് ഈ വിവരം പുറത്തു കൊണ്ടുവന്നത്. വൈദ്യുതി ഡ്യൂട്ടിയും മറ്റു നികുതികളും അടക്കം 1452 കോടി രൂപയാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റിലയന്‍സ് എനര്‍ജി അടയ്ക്കാനുണ്ടായിരുന്നത്. ഈ തുക ഉപഭോക്താക്കളില്‍ നിന്നും കമ്പനി പിരിച്ചെടുത്തിരുന്നു.
2016 ഒക്ടോബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെ 14,51,69,15,200 രൂപയാണ് ഉപഭോക്താക്കളില്‍ നിന്നും അംബാനിക്ക് ലഭിച്ചത്. ഒരു രൂപ പോലും കമ്പനി സര്‍ക്കാരിന് അടച്ചില്ല.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.