സഞ്ജുവിന് നിരാശനാകേണ്ടി വരും: ധോണി 2019 ലോകകപ്പ് ടീമില്‍ ഉണ്ടാകും, ഉറപ്പ് പറഞ്ഞ് ചീഫ് സെലക്ടര്‍
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാമെന്ന് ആഗ്രഹിച്ച് പ്രയത്‌നിക്കുന്ന കേരള താരം സഞ്ജു സാംസണ് ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന എംഎസ് ധോണി തന്നെയാകും 2019 ലോകകപ്പിലും വിക്കറ്റിന് പിന്നിലുണ്ടാകുയെന്ന് ബിസിസിഐയുടെ മുഖ്യസെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു. ചില യുവകീപ്പര്‍മാര്‍ക്ക് അവസരം നല്‍കിയെങ്കിലും ആരും പ്രതീക്ഷിച്ച തരത്തില്‍ പ്രകടനം നടത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനാല്‍ 32-കാരനായ ദിനേശ് കാര്‍ത്തിക്ക് ആകും ഏകദിനത്തില്‍ ധോണിക്ക് പിന്നില്‍ പരിഗണിക്കപ്പെടുക. ഇന്ത്യ എ യുടെ പരമ്പരകളില്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുമെങ്കിലും ധോണി തന്നെയാകും ലോകകപ്പില്‍ വിക്കറ്റ് കാക്കുകയെന്ന് അദ്ദഹം പറഞ്ഞു.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.