News in its shortest

നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതു ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കും

നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതു ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കും. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ കരടു ദേദഗതിയിലാണ് ഈ വകുപ്പ് ഉള്‍പ്പെടുത്തുന്നത്. നിലവില്‍ പിഴയാണ് ശിക്ഷ.

തരിശുഭൂമി ഏറ്റെടുത്ത് കൃഷിയിറക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അവ രൂപീകരിക്കുന്ന പാടശേഖര സമിതികളോ ആകും ഇത് ചെയ്യുക. ഉടമ സമ്മതിച്ചില്ലെങ്കിലും ഇത്തരം ഭൂമിയില്‍ കൃഷി ഇറക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിയമ ഭേദഗതി അധികാരം നല്‍കുന്നുണ്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.