യുപിയില്‍ ‘ലൗ ജിഹാദിനു’ ശേഷം ‘ഭൂ ജിഹാദു’മായി ബിജെപി
രാഷ്ട്രീയ പ്രചാരണത്തില്‍ പുതുമകള്‍ കൊണ്ടുവരുന്നതില്‍ ബിജെപിയുടെ കഴിവ് ഒന്നുവേറെതന്നെയാണ്. എന്നാല്‍ അത് പലപ്പോഴും വളരെ തരംതാഴ്ന്ന ഒന്നായിരിക്കുകയും ചെയ്യും. രാജ്യമെമ്പാടും ലൗ ജിഹാദ് പ്രചാരണം നടത്തി വോട്ടു നേടിയശേഷം ഇപ്പോള്‍ ലാന്‍ഡ് ജിഹാദ് (ഭൂ ജിഹാദ്) എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.
ലൗ ജിഹാദിലേതു പോലെ പുതിയ ജിഹാദിലും ബിജെപി ലക്ഷ്യമിടുന്നത് മുസ്ലിങ്ങളെ തന്നെയാണ്.
യുപിയില്‍ ഒരു മുസ്ലിം കുടുംബം പുതിയൊരു വീട് വാങ്ങിയതില്‍ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം. വിറ്റത് ഒരു ഹിന്ദു കുടുംബവും. വീട് തീറെഴുതി നല്‍കുന്നത് വരെ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.
എന്നാലിപ്പോള്‍ വീട് മുസ്ലിങ്ങള്‍ക്ക് നല്‍കാനാകില്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. മുസ്ലിങ്ങളെ വീട് വാങ്ങാന്‍ അനുവദിക്കുന്നത് ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് കൂടുതല്‍ മുസ്ലിങ്ങളെ വീണ്ടും എത്തിക്കുമെന്നാണ് യുവമോര്‍ച്ച നേതാക്കളുടെ വാദം.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ് ലോണ്ടറി.കോം
Comments are closed.