മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ടു, സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു: കത്തോലിക്ക സഭ
മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടുന്നുവെന്നും കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. സത്നയില്‍ പുരോഹിതരും സെമിനാരികളും ആക്രമിക്കപ്പെട്ടിട്ടും കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാതെ പാവപ്പെട്ടവരായ വിശ്വാസികള്‍ക്ക് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ഇത് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമാക്കിയെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു.
എന്റെ രാജ്യം മതേതരത്വത്തില്‍ ഐക്യപ്പെട്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ മതാടിസ്ഥാനത്തില്‍ രാജ്യം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനെതിരെ പോരാടുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്സ്പ്രസ്.കോം
Comments are closed.