രണ്ടു വര്‍ഷം കഴിഞ്ഞു, മോദിയുടെ ‘സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ പദ്ധതി’ വിജയം കണ്ടില്ല
നിക്ഷേപകരുടെയും സ്റ്റാര്‍ട്ട്അപ്പ് സ്ഥാപകരുടേയും പ്രശംസ തുടക്കത്തില്‍ ഏറ്റുവാങ്ങിയ ഒരു പദ്ധിയായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ 2016 ജനുവരിയില്‍ ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ പദ്ധതി. സംസ്ഥാന സര്‍ക്കാരുകളും നിക്ഷേപകരുമെല്ലാം പദ്ധതിയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. എങ്കിലും ആരംഭിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി വിജയം കണ്ടിട്ടില്ല.
നാല് വര്‍ഷം കൊണ്ട് സ്റ്റാര്‍ട്ട്അപ്പ് മേഖലയ്ക്ക് 10,000 കോടി രൂപ നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പദ്ധതി പകുതി കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 10 ശതമാനം തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ചെറുകിട വ്യവസായ വികസന ബാങ്ക് വഴിയാണ് പണം നല്‍കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍
Comments are closed.