ഗുജറാത്തില്‍ പാര്‍ട്ടിയുടെ തോല്‍വി പ്രവചിച്ച് ബിജെപി എംപി
ഗുജറാത്തില്‍ ബിജെപി തോല്‍ക്കുമെന്ന് പ്രവചിച്ച് പാര്‍ട്ടി എംപി. അധികാരത്തില്‍ നിന്ന് പുറത്താകുക മാത്രമല്ല, സഖ്യ കക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള എണ്ണം എംഎല്‍എമാരെ തികയ്ക്കാന്‍ പോലുമാകില്ലെന്നാണ് എംപിയായ സഞ്ജയ് കകാഡെ പറയുന്നത്.
ഗുജറാത്തില്‍ താനൊരു ഒരു സര്‍വേ നടത്തിയെന്നും അതില്‍ ബിജെപിയുടെ അവസ്ഥ ദയനീയമാണെന്ന് കണ്ടെത്തിയെന്നും സഞ്ജയ് പറയുന്നു.
ഭരണവിരുദ്ധ വികാരം പാര്‍ട്ടിയെ ബാധിക്കുമെന്ന് സഞ്ജയ് വിലയിരുത്തുന്നു. അതുകൂടാതെ മുസ്ലിങ്ങള്‍ അതീവ അതൃപ്തരാണെന്നും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്തിരുന്നതു പോലെ മോദിക്ക് പ്രധാനമന്ത്രിയായപ്പോള്‍ ഗുജറാത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും സഞ്ജയ് പറയുന്നു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.