ഏഷ്യാനെറ്റിനെ വാള്‍ട്ട് ഡിസ്‌നി ഏറ്റെടുത്തു
മാധ്യമ രാജാവ് റുപര്‍ട്ട് മര്‍ഡോകിന്റെ ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിനെ 3.36 ലക്ഷം കോടി രൂപയ്ക്ക് വാള്‍ട്ട് ഡിസ്‌നി വാങ്ങിച്ചു. ഇതോടെ ഏഷ്യാനെറ്റ് അടക്കം ലോകമെമ്പാടും അനവധി മാധ്യമ സ്ഥാപനങ്ങള്‍ വാള്‍ട്ട് ഡിസ്‌നിയുടെ നിയന്ത്രണത്തിലാകും.
ഇന്ത്യയില്‍ നിന്ന് 69 ടിവി ചാനലുകളാണ് ഡിസ്‌നിയുടെ പോക്കറ്റിലെത്തുക.
മര്‍ഡോകിന്റെ ചലച്ചിത്ര-ടിവി സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടിവി ബിസിനസുകള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്‌നിയുടെ സ്വന്തമാകും.
വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസുമായി ട്വന്റി ഫസ്റ്റ് ഫോക്‌സിന്റെ ചില കമ്പനികള്‍ ലയിപ്പിക്കുമെന്നതിനാല്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍
Comments are closed.