News in its shortest

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ ആര്‍ എസ് എസുകാര്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു

കണ്ണൂര്‍ പെരിങ്ങളത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം. കണ്ണംവെള്ളി കല്ലുള്ളപുനത്തില്‍ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് വച്ചാണ് ആര്‍ എസ് എസുകാര്‍ ചൊവാഴ്ച രാത്രി സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സിപിഐഎം കണ്ണംവെള്ളി ബ്രാഞ്ചംഗം കൊയിലോത്ത് ശ്രീരാഗ്, പാലിലാണ്ടി പീടിക ബ്രാഞ്ചംഗം തുണ്ടിയില്‍ റിജില്‍, പ്രവര്‍ത്തകരായി കണ്ണംവെള്ളിയില്‍ മനത്താനാത്ത് ബിബിന്‍, പാലിലാണ്ടി പീടികയില്‍ പുള്ളുവന്‍ പറമ്പത്ത് സനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുമ്പോള്‍ അത് മറയാക്കി ആക്രമണം നടത്തുന്നത് ആര്‍ എസ് എസ് പതിവാക്കിയിരിക്കുകയാണെന്ന് സിപിഐഎം ആരോപിച്ചു.

വിദശമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ദേശാഭിമാനി.കോം

Comments are closed.