News in its shortest

നിയമവിരുദ്ധമായി നിര്‍മ്മിച്ച ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന് അടുത്ത് എത്തുമോ?, ദല്‍ഹി ഹൈക്കോടതി

റോഡ് കൈയേറി നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍ ദൈവത്തിന് അടുത്ത് എത്തുന്നുണ്ടോയെന്ന് ദല്‍ഹി ഹൈക്കോടതി.

മധ്യ ദല്‍ഹിയിലെ കരോള്‍ ബാഗിലെ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയ്ക്ക് ചുറ്റിലമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേട്ടപ്പോഴാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.

ഈ കൈയേറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം

Comments are closed.