ഹിമാചലില്‍ 50-ല്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കില്ലെന്ന് ബിജെപിയുടെ സര്‍വേ
ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണാന്‍ കേവലം അഞ്ച് ദിവസം മാത്രം ശേഷിക്കേ ബിജെപിയുടെ നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. പാര്‍ട്ടി ഹിമാചലില്‍ 50 സീറ്റുകളില്‍ കൂടുതല്‍ വിജയിക്കണമെന്ന ലക്ഷ്യമാണിട്ടിരുന്നത്. എന്നാല്‍ അവരുടെ ആഭ്യന്തര സര്‍വേ സൂചിപ്പിക്കുന്നത് ആ ലക്ഷ്യം കാണുകയില്ലെന്നാണ്.
നാളെ ഗുജറാത്തിലെ അവസാന ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങും.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് തിരിച്ചടിയായെന്നാണ് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്സ്പ്രസ്.കോം
Comments are closed.