ഓഖി ദുരന്തം: പ്രതിപക്ഷം രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചില്ല, തിരിഞ്ഞുനിന്ന് കുത്തി: മേഴ്‌സിക്കുട്ടിയമ്മ
ഓഖി ദുരന്തത്തിനിടയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് മത്സ്യവകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. ദുരന്തത്തിനിടയില്‍ സുന്ദരമായ രാഷ്ട്രീയ മുതലെടുപ്പ് നടക്കുകയാണെന്ന് അവര്‍ പറഞ്ഞു.
“യു.ഡി.എഫ് ദുരന്തത്തെ രാഷ്ട്രീയമായിക്കണ്ടു എന്നതാണ് നിര്‍ഭാഗ്യകരം. കക്ഷി രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്.സുനാമി വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രി. അന്ന് മുഖ്യമന്ത്രിയെ ചീത്ത പറയാനല്ല സിപിഐഎം ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. ഇവിടെ പ്രതിപക്ഷം തിരിഞ്ഞുനിന്ന് കുത്തുകയായിരുന്നു”. രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചുമില്ലെന്ന് അവര്‍ ആരോപിച്ചു.
കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് പൂന്തുറയില്‍ പ്രതിഷേധം കാരണം സംസാരിക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നിരുന്നുവെന്നും മെഴ്‌സിക്കുട്ടിയമ്മ വെളിപ്പെടുത്തി. “സീതാരാമന്‍ വന്നപ്പോഴും പ്രതിഷേധം ഉണ്ടായിരുന്നു. പൂന്തുറയില്‍ അവര്‍ എത്ര തവണ സഹകരിക്കൂ, ക്ഷമിക്കൂയെന്ന് പറഞ്ഞിട്ടും ഒച്ചവച്ചു. പ്രതിഷേധം ശമിച്ചില്ല. അവിടെ അവര്‍ പ്രസംഗം മുഴുമിപ്പിച്ചില്ല”. ഒടുവില്‍ തൊഴിലാളികളോട് വാട്‌സ്ആപ്പ് അയക്കൂ എന്നു പറഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മാധ്യമങ്ങള്‍ നീതി കാണിച്ചില്ലെന്നും അവര്‍ പറഞ്ഞു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: കേരളകൗമുദി.കോം
Comments are closed.