അമിത് ഷാ വരുന്നു ചാക്കുമായി, കോണ്‍ഗ്രസ് നേതാക്കളെ പിടികൂടാന്‍
2019-ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖം മിനുക്കലിന് ബിജെപി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസില്‍ നിന്നും ജനപിന്തുണയുള്ള നേതാക്കളെ അടര്‍ത്തിയെടുക്കുകയെന്ന തന്ത്രം പയറ്റുന്നതിനായി ഷാ തന്നെ സംസ്ഥാനത്തിന്റെ ചുമതലയേറ്റെടുക്കും. കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി തന്നെ പകല്‍ കോണ്‍ഗ്രസും രാത്രി ആര് എസ് എസുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ഉടമയും ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നുള്ള ബിജെപിയുടെ സ്വതന്ത്ര എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവില്‍ എന്‍ഡിഎയുടെ കേരളത്തിലെ ഉപാദ്ധ്യക്ഷനാണ് ചന്ദ്രശേഖര്‍. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം
Comments are closed.