മോദി സര്‍ക്കാര്‍ പാകിസ്താനിലേക്ക് കയറ്റുമതി ചെയ്തത് 113 കോടി രൂപയുടെ ബീഫ്
രാജ്യമെമ്പാടും ബീഫിന്റെ പേരില്‍ മുസ്ലിങ്ങളേയും ദളിതരേയും സംഘപരിവാര്‍ ശക്തികള്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയും മാതൃസംഘടനയായ ആര്‍ എസ് എസും ഒളിഞ്ഞും തെളിഞ്ഞും അക്രമികള്‍ക്ക് പിന്തുണ നല്‍കിവരുന്നുണ്ട്. ഇതിനിടെ വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്നത് ബിജെപിക്കാരുടെ കമ്പനികള്‍ ആണെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം പാകിസ്താനിലേക്ക് ഇന്ത്യ 113 കോടി രൂപയുടെ ബീഫ് കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളാണ് ബീഫ് വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ തുറന്നു കാണിക്കുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മുസ്ലിംമിറര്‍.കോം
Comments are closed.