News in its shortest

“താനെന്റെ പെങ്ങളുടെ മോനൊന്നുമല്ലല്ലോ”- ശ്രീനിവാസന്‍ സണ്‍ഡേ ഹോളിഡേ സംവിധായകന്‍ ജിസ് ജോയിയോട്‌

ആലപ്പുഴയില്‍ ശ്രീനിവാസന്‍ കഥയെഴുതിക്കൊണ്ടിരിക്കവേ സണ്‍ഡേ ഹോളിഡേയുടെ കഥ പറയാന്‍ സംവിധായകന്‍ ജിസ് ജോയ് സന്ദര്‍ശിച്ചപ്പോഴാണ് താനെന്റ പെങ്ങളുടെ മകനല്ലല്ലോ എന്ന് ശ്രീനിവാസന്‍ പറഞ്ഞത്. പക്ഷേ, ആ പറച്ചില്‍ ഒരു ഇഷ്ടത്തോടു കൂടിയായിരുന്നു. കഥയിഷ്ടപ്പെട്ടതിന്റെ പ്രതികരണം. വളരെ കഷ്ടപ്പെട്ട്, ടെന്‍ഷനടിച്ച് ജിസ് ശ്രീനിവാസനോട് കഥ പറഞ്ഞു. പക്ഷേ, ശ്രീനിവാസന്റെ മുഖത്ത് യാതൊരു വികാരവുമില്ല. പൊളിഞ്ഞതുതന്നെ ജിസ് വിചാരിച്ചു. പക്ഷേ, കഥ പറഞ്ഞു തീര്‍ന്നപ്പോള്‍ ശ്രീനിവാസന്‍ ചോദിച്ചു നമുക്ക് ഇത് എപ്പോള്‍ ചെയ്യാമെന്ന്. എന്റെ ഫുള്‍ റിലേ കട്ടായി ജിസ് പറയുന്നു. “കണ്ണ് നിറയുന്നു, എന്താ ചെയ്യേണ്ടേന്ന് മനസ്സിലാകുന്നില്ല. ഞാനെഴുന്നേറ്റ് പറഞ്ഞു ‘ശ്രീനിയേട്ടാ ഞാന്‍ ടെന്‍ഷനടിച്ച് മരിക്കാറായി. ഞാന്‍ കഥ പറയുമ്പോള്‍ നിങ്ങള്‍ ചിരിക്കുന്നില്ല, ഇമോഷനൊന്നും റിയാക്ട് ചെയ്യുന്നില്ല’. അതിന് പുള്ളിയുടെ മറുപടി ‘അങ്ങനെയല്ലെടോ. കഥ പറയുന്നവരോടൊക്കെ റിയാക്ട് ചെയ്യാന്‍തുടങ്ങിയാല്‍ ജീവിതവും അഭിനയമായിപ്പോകും. പിന്നെ, താനെന്റെ പെങ്ങളുടെ മോനൊന്നുമല്ലല്ലോ. തന്നെ എനിക്ക് പരിചയവുമില്ലല്ലോ. ഞാന്‍ ചെയ്യാമെന്ന് പറഞ്ഞത് വളരെ ഇഷ്ടത്തോടെയാടോ. തന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ്’ എന്നായിരുന്നു.” ജിസ് ജോയിയുടെ അഭിമുഖം വായിക്കാന്‍ സന്ദര്‍ശിക്കുക: അഭിമുഖം.കോം

Comments are closed.