സഹോദരന്റെ കുറ്റത്തിന് ശിക്ഷയായി സഹോദരിയെ ബലാല്‍സംഗം ചെയ്യാന്‍ പാക് നാട്ടുകൂട്ടത്തിന്റെ ഉത്തരവ്
പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ 16 വയസ്സുള്ള സഹോദരിയെ പകരം ബലാല്‍സംഗം ചെയ്യാന്‍ പാകിസ്താനിലെ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നാട്ടുകൂട്ടത്തിലെ 25 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. ഈ മാസമാദ്യം മുള്‍ട്ടാനിലാണ് സംഭവം. പതിമൂന്ന് വയസ്സുകാരിയുടെ സഹോദരന് പ്രതിയുടെ പതിനാറു വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കാനാണ് നാട്ടുകൂട്ടം ഉത്തരവിട്ടത്. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ടൈംസ് ഓഫ് ഇന്ത്യ
Comments are closed.