അമേരിക്കന്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കുടുങ്ങുമെന്നായപ്പോള്‍ മെത്രാനെ ഓര്‍ത്തഡോക്സ് സഭ ഇന്ത്യയിലേക്ക് കടത്തി
കേരളത്തില്‍ വൈദികര്‍ പീഡിപ്പിക്കുന്നത് നിരന്തരം വാര്‍ത്തയാകാറുണ്ട്. ഇങ്ങനെ പീഢനക്കേസില്‍ പ്രതിയാകുമെന്ന് ഉറപ്പാകുന്ന ഘട്ടത്തില്‍ വൈദികരെ വിദേശത്തേക്ക് കടത്തി നിയമത്തില്‍ നിന്നും രക്ഷപ്പെടുത്തുകയാണ് ക്രിസ്ത്യന്‍ സഭകളുടെ പതിവ്. മിക്കവാറും അമേരിക്കയിലേക്കോ റോമിലേക്കോ ആകും ഈ പ്രതിക്കടത്ത്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് മെത്രാനെ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്. അമേരിക്കന്‍ മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച മെത്രാനേയാണ് സഭ പൊലീസിനെ ഭയന്ന് കടത്തിയത്. മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് മെത്രാസനത്തിലെ മെത്രാപ്പൊലീത്ത അലക്സിയോസ്മാര്‍ യൗസോബിയോസാണ് അമേരിക്കന്‍ പൊലീസിനെ ഭയന്ന് കേരളത്തിലേക്ക് മുങ്ങിയത്. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: നാരദ ന്യൂസ്
Comments are closed.