ബീഹാറില്‍ ബിജെപി നേതാക്കള്‍ 502 കോടി രൂപ തട്ടിയെടുത്തു, ആരോപണം ഉന്നയിച്ചത് ലാലു
അഴിമതിയുടെ പേര് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനേയും കുടുംബത്തേയും ലക്ഷ്യമിട്ട് കരുനീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെ ബിജെപി നേതാക്കള്‍ക്ക് എതിരെ അഴിമതി ആരോപണവുമായി ലാലു. ബീഹാര്‍ സര്‍ക്കാര്‍ നഗര വികസനത്തിന് അനുവദിച്ച 502 കോടി രൂപ ബിജെപി നേതാക്കള്‍ തട്ടിയെടുത്തെന്ന് ലാലു ആരോപിച്ചു. നഗര വികസനത്തിനായി ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തുക സന്നദ്ധ സംഘടനയുടെ അക്കൗണ്ടിലേക്ക് മാറ്റി അടിച്ചു മാറ്റിയെന്നാണ് ആരോപണം. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: മാതൃഭൂമി
Comments are closed.