News in its shortest

2ജി അഴിമതി: എല്ലാ പ്രതികളേയും വെറുതെവിട്ടു

കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായ 2ജി അഴിമതി ആരോപണത്തില്‍ പാര്‍ട്ടിക്ക് ആശ്വാസമായി സിബിഐ പ്രത്യേക കോടതി വിധി. ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2ജി സ്‌പെക്ട്രം വിതരണം ചെയ്തത്തില്‍ അഴിമതിയുണ്ടെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തുകയും മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കരുണാനിധിയുടെ മകള്‍ കനിമൊഴി തുടങ്ങിയവരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ എല്ലാവരേയും കോടതി വെറുതെ വിട്ടത് ഡിഎംകെയ്ക്ക് മാത്രമല്ല അഴിമതി ആരോപണങ്ങളില്‍ മുങ്ങിത്താഴ്ന്ന കോണ്‍ഗ്രസിന് പിടിവള്ളിയുമായി.

122 ടുജി ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നായിരുന്നു അന്നത്തെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായിരുന്ന വിനോദ് റായുടെ കണ്ടെത്തല്‍. ഇത് രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും 2010-ല്‍ സിഎജി പറഞ്ഞുവച്ചു.

2012-ല്‍ സുപ്രീംകോടതി ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തു.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.