ബിജെപിയും കോണ്‍ഗ്രസും അടക്കം ബാബറി മസ്ജിദ് തകര്‍ത്ത 10 വില്ലന്മാര്
1992 ഡിസംബര്‍ ആറ്. ഇന്ത്യയുടെ മതേതര ചരിത്രത്തിലെ കറുത്തദിനം. നാനാത്വത്തില്‍ ഏകത്വമെന്ന് അഹങ്കരിച്ചിരുന്ന ഇന്ത്യയെന്ന രാജ്യത്ത് വിദ്വേഷവും വര്‍ഗീയതയും വളരാന്‍ വളമിട്ട സംഭവമായിരുന്നു ഹിന്ദുത്വയുടെ ആരാധകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്.
ബാബറി മസ്ജിദ് പൊളിച്ചിട്ട് 25 വര്‍ഷമായി. ആ കറുത്ത ചരിത്രം സൃഷ്ടിക്കുന്നതില്‍ ആര് എസ് എസിനും ബിജെപിക്കും കോണ്‍ഗ്രസിനും എല്ലാം പങ്കുണ്ട്.
ബിജെപി നേതാവായ ലാല്‍ കൃഷ്ണ അദ്വാനി ഇന്ത്യയുടനീളം നടത്തിയ രഥയാത്രയുടെ പിന്നാലെയുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ നൂറുകണക്കിന് പേര് കൊല്ലപ്പെട്ടു. പക്ഷേ, ഇന്നും അദ്വാനി ശിക്ഷിക്കപ്പെട്ടിട്ടില്ല.
അദ്വാനി വിതച്ച വിത്തില്‍ നിന്ന് കൊയ്തവര്‍ ഇന്ന് ഇന്ത്യയുടെ ഭരണാധികാരികളും ആയിരിക്കുന്നു. അതുകൊണ്ട് തന്നെ ബാബറി മസ്ജിദ് തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടുമോ ലഹളകളില്‍ ജീവിതം തകര്‍ന്നവര്‍ക്ക് നീതി ലഭിക്കുമെന്നോ പ്രതീക്ഷിക്കാനാകില്ല.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.